ജന്മദിനം
നിറ ചാര്‍ത്തുകള്‍ ഇല്ലാതെ നഷ്ടമായൊരു ജന്മദിനം ആണ് എന്‍റെ ജീവിതം.
അവളില്‍ അലിഞ്ഞു ഇല്ലാതാകണം എന്നായിരുന്നു.
എന്നാല്‍ കാലം വിധിച്ചത് മറ്റൊന്ന് .
അവളുടെ ജനമദിനം എന്നും എനിക്ക് പ്രിയമുള്ളതയിരുന്നു
അവളുടെ ജന്മ ദിനങ്ങളില്‍ ഒരായിരം സമ്മനങ്ങലാല്‍ അവളെ ഞാന്‍ മൂടുമായിരുന്നു
എല്ലാം ഇന്നു അന്യമാണ് ......................!
ദൂരെ എവിടെയോ അവളുണ്ട്.
അവള്‍ക് പ്രിയപെട്ടവര്‍ ആയി ഈ ദിനം സന്തോഷിക്കുന്നുണ്ടാകും
ഇവിടെ ഈ അടഞ്ഞ മുറിയില്‍ ഇരുള്‍ വീണ ചിന്തകളുമായി അലുകയാണ് ഞാന്‍
ഒരു മാത്ര അവളുടെ ശബ്ധമൊന്നു കേട്ടിരുന്നെങ്കില്‍ .......
ഒരു നോട്ടം അവളെ കണ്ടിരുന്നെങ്കില്‍.......
ഇല്ല......
എല്ലാം നഷ്ടമായിട്ടു നാളുകള്‍ ഏറെ ആയി.
ഇനി എല്ലാം സ്വപ്‌നങ്ങള്‍ മാത്രമാണ്
പക്ഷെ.........,
എന്തിനാണ് അവളെന്‍റെ നിദ്രകളില്‍ എന്‍റെ തോഴിയായി വന്നു അണയുന്നത്?
എന്തിനാണ് എന്‍റെ ചിന്തകളില്‍ എന്നെ വേധനിപ്പിക്കാരുള്ളത് ?
ഉത്തരമില്ല
ഈ ജന്മദിനത്തില്‍ നിനക്കെകാന്‍ എന്‍റെ ഈ വാക്കുകള്‍ മാത്രമേ ഉള്ളു
ഈ സമ്മാനം വാങ്ങുമ്പോള്‍ സന്തോഷിക്കുന്ന നിന്‍റെ മുഖം കാണുവാനാകില്ല എങ്കിലും
നേരുന്നു നിനക്കായിരം ജന്മദിനാശംസകള്‍
ഈ വാക്കുകള്‍ എന്‍റെ ഹൃദയമാണ് , നഷ്ട പ്രണയമാണ് , നമ്മുടെ ജീവിതം ആണ് !
സ്വീകരിക്കാ നീ ...........





