Monday, 27 June 2011

തുടക്കം


തുടക്കം 

"ഇതു എന്‍റെ ലോകമാണ്....................


 എന്‍റെ കവിതകളുടെ ലോകം. ഈ ലോകത്തിലെ രാജകുമാരനും നായകനും വില്ലനും എല്ലാം ഞാന്‍ തന്നെ. എന്‍റെ പ്രിയപെട്ടവര്‍ ഈ ലോകത്തിലെ കഥാപാത്രങ്ങള്‍ ആകുന്നു . എന്‍റെ ചിന്തകള്‍ സ്വപ്‌നങ്ങള്‍ വ്യഥകള്‍ സന്തോഷങ്ങള്‍ എല്ലാം ഈ  ലോകത്തിലെ അനുഭവങ്ങള്‍ ആകുന്നു. 

ഇതില്‍ കാണുന്ന എന്നെ നിങ്ങള്‍ക്ക് പരിചയം ഉണ്ടാകണമെന്നില്ല.  എന്‍റെ വാക്കുകളെ നിങ്ങള്‍ ചെവികൊണ്ടു അതിനെ വാനോളം പുകഴ്ത്താനും ഞാന്‍ പറയില്ല; കാരണം കവിതകളില്‍ ജീവനും ജീവിതവും കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 

ഉധാതമായ ഏതൊരു ഭാവതയൂം കവിത ആയി  കാണുവാന്‍ ഞാന്‍ ആഗ്രഹികുന്നു എന്നാല്‍ അതിനെ കവിതയെന്നു ആരും വിളികണമെന്നു നിര്‍ബന്ധവുമില്ല.

ഏതൊരു കവിതയും ജനിക്കുന്നത് അത് എഴുതപെടുന്ന ആളുടെ മാനസിക സമ്മര്‍ധതില്‍ നിന്നുമാണ് അതുകൊണ്ട് ഒരു കവിതയെ പോലും വിലയിരുത്തുവാന്‍ ഞാന്‍ ആളല്ല.

ഏതൊരു മനുഷ്യനെ പോലയൂം എല്ലാ വികാരങ്ങളും വിചാരങ്ങളും ഞാനും പങ്കു വക്കുന്നു. എന്‍റെ സന്തോഷം സങ്കടം പ്രണയം സ്വപ്‌നങ്ങള്‍ എല്ലാം തെളിവോടെ ഇവിടെ കുറിക്കപ്പെടുകയാണ്.

ഇതൊരു തുടക്കം............................... 



No comments:

Post a Comment